KSRTC സ്കൂൾ ബസ് സേവനം വന്നാൽ– കുട്ടികൾക്ക് വീട്ടിലേയ്ക്ക് സുരക്ഷിതമായ യാത്ര !
ഇത് കേവലം ഒരു അഭിപ്രായം മാത്രമാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ സ്കൂൾ യാത്ര എത്രത്തോളം സുരക്ഷിതവും വിശ്വസനീയവുമായിരിക്കണം! ഇന്ന് പല രക്ഷിതാക്കളും നേരിടുന്ന വലിയ ഒരു പ്രശ്നമാണ്, സ്കൂളിൽ എത്തിച്ചേരാനും തിരികെ വീട്ടിലെത്തിക്കാനും വിശ്വസിക്കാവുന്ന ഒരു വാഹന സൗകര്യത്തിന്റെ അഭാവം. പലരും പ്രൈവറ്റ് വാഹനങ്ങൾ ആശ്രയിക്കേണ്ടി വരുന്നതും, ചിലപ്പോൾ അനധികൃത വാഹനങ്ങളിലൂടെയുള്ള അപകടഭീതിയുമാണ് കണ്ടുവരുന്നത്. ഇത്തരത്തിൽ കുട്ടികളുടെ സുരക്ഷയും രക്ഷിതാക്കളുടെ മനസ്സിന്റെ സമാധാനവും ലക്ഷ്യമാക്കി Kerala State Road Transport Corporation പുതിയൊരു ആശയം ആലോചിക്കേണ്ടതുണ്ട് – സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക ബസ് സർവീസ്. ഈ പദ്ധതിയിലൂടെ എന്താണ് ലക്ഷ്യം വെക്കുന്നത്? വിദ്യാർത്ഥികൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ സ്കൂൾ യാത്ര ഒരുക്കുക. രക്ഷിതാക്കളുടെ യാത്രാസംബന്ധിയായ ബുദ്ധിമുട്ടുകൾ കുറയ്ക്കുക. കുട്ടികളിൽ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക. വാഹനതിരക് കുറച്ച് വാഹന അപകടങ്ങൾ ഒഴിവാക്കുക. KSRTC സ്കൂൾ ബസ് സേവനത്തിന്റെ പ്രത്യേകതകൾ ✅ സ്കൂൾ സമയം അനുസരിച്ച് സർവീസ് ഓരോ സ്കൂളിന്റെ ടൈം അനുസരിച്ച് രാവിലെ സ്കൂളിലേക്ക്, വൈകിട്ട് വീട്ടിലേ...