ജിഎസ്ടി ഉൾപ്പെടെയുള്ള തുകയിൽ നിന്ന് ജിഎസ്ടി എങ്ങനെ കണക്കാക്കാം? | GST Calculation from Inclusive Amount
വ്യവസായ, വ്യാപാര മേഖലകളിലും അക്കൗണ്ടിംഗ് മേഖലകളിലും ജിഎസ്ടി കണക്കാക്കുന്നത് അത്യന്തം പ്രധാനപ്പെട്ട കാര്യമാണ്. പല അവസരങ്ങളിലും നമുക്ക് ലഭിക്കുന്ന തുകയിൽ ജിഎസ്ടി ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ടാകും. അങ്ങനെ ജിഎസ്ടി ഉൾപ്പെടുത്തിയ തുകയിൽ നിന്ന് യഥാർത്ഥ ഉത്പന്ന വിലയും (ബേസിക് പ്രൈസ്) ജിഎസ്ടി തുകയുമെല്ലാം വേർതിരിച്ചറിയേണ്ടതുണ്ടാകാം.
ഇവിടെ, 18% ഉം 28% ഉം ജിഎസ്ടി നിരക്കുകൾ ഉള്ളതിനാൽ, അതിൽ നിന്ന് എങ്ങനെ കണക്കാക്കാമെന്ന് ചുരുക്കമായി നമുക്ക് നോക്കാം.
ജിഎസ്ടി കണക്കാക്കാനുള്ള ഫോർമുല
Base Price (ബേസിക് തുക):
Base Price = Inclusive Amount ÷ (1+(GST Rate÷100))
ഉദാഹരണങ്ങൾ
ഉദാഹരണം 1: 18% ജിഎസ്ടി ഉള്ളത്
1,000÷(1+(18÷100))=847.46
Or
1,000÷1.18= 847.46
ഉദാഹരണം 2: 28% ജിഎസ്ടി ഉള്ളത്
1,000÷(1+(28÷100))= 781.25
Or
1,000÷1.28= 781.25
GST Amount (ജിഎസ്ടി തുക):
GST Amount =Inclusive Amount ÷ (1+(GST Rate÷100)) x GST Rate ÷100
ഉദാഹരണം 1: 18% ജിഎസ്ടി ഉള്ളത്
1,000÷(1+(18÷100))X18÷100
Or
1,000÷1.18×0.18=152.54
ഉദാഹരണം 2: 28% ജിഎസ്ടി ഉള്ളത്
1,000÷(1+(28÷100))X28÷100 = 218.75
Or
1,000÷1.28×0.28 = 218.75
ഈ വിധത്തിൽ ജിഎസ്ടി ഉൾപ്പെടുത്തിയ തുകയിൽ നിന്ന് നമുക്ക് ബേസിക് വിലയും ജിഎസ്ടി തുകയുമെല്ലാം കൃത്യമായി കണ്ടെത്താൻ കഴിയും. ഇത് വ്യാപാരികളുടെയും അക്കൗണ്ടന്റുമാരുടെയും ദൈനംദിന കണക്കെടുപ്പുകൾ ലളിതമാക്കും.
അലി അക്ബർ പി.സി.
www.alifbab.com | Alif Blog
Comments