ഒരു കുടുംബത്തിൽ സാമ്പത്തിക പ്രഷ്‌നങ്ങളും രോഗവും പരിക്കുകളും ഒരുമിച്ച് വരുമ്പോൾ എങ്ങനെ അതിജീവിക്കാം?
അഭിമാനത്തെയും നിരാശയെയും കെട്ടിയിടുക
സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ പലരും കടം വാങ്ങാനോ സഹായം തേടാനോ മടിക്കുന്നുണ്ട്. എന്നാൽ കുടുംബത്തെ രക്ഷിക്കാൻ ചിലപ്പോൾ സ്നേഹപരമായ കൈകൾ തേടേണ്ടി വരും. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും സപ്പോർട്ട് സ്വീകരിക്കുക. ഇത് നമുക്ക് ധൈര്യവും ആത്മവിശ്വാസവും നൽകും.
പ്രതിദിന ചെലവുകൾ പുന:പരിശോധിക്കുക
ഇത്തരമൊരു കാലഘട്ടത്തിൽ അനാവശ്യചെലവുകൾ നിയന്ത്രിക്കുക. ആവശ്യമില്ലാത്ത സബ്സ്ക്രിപ്ഷനുകൾ ഒഴിവാക്കുക, സാധാരണയായി ലഭിക്കുന്ന സഹായങ്ങൾ (റേഷൻ കാർഡ് വഴി) സമ്പൂർണ്ണമായി ഉപയോഗിക്കുക.
ആത്മവിശ്വാസവും ദൈവവിശ്വാസവും നിലനിര്‍ത്തുക
ആശ്വാസത്തിനു സമയം എടുക്കുന്ന സാഹചര്യത്തിൽ നമ്മുടെ അകത്തുള്ള ആത്മവിശ്വാസത്തിനു കുലുക്കം സംഭവിക്കും. അതിനാൽ ആത്മാർത്ഥമായ പ്രാർത്ഥനയും, ദൈവ വിശ്വാസവും നഷ്ടപ്പെടാതെ നിലനിർത്താൻ ശ്രമിക്കുക. പലപ്പോഴും ഒരാളുടെ ആത്മീയ ബലമാണ് കുടുംബത്തെ വാശിയോടെ മുന്നോട്ട് നയിക്കുന്നത്.
സഹായം തേടുന്നവരാകുക, സഹായം ചെയ്യുന്നവരായിത്തീരുക
നമ്മുടെ അനുഭവങ്ങൾ മറ്റുള്ളവർക്കും ഉണ്ടായേക്കാം. നമ്മുടെ യാത്രയ്ക്കിടെ നമ്മെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. നമുക്ക് കഴിയുമ്പോൾ മറ്റൊരു കുടുംബത്തിനും സഹായം ചെയ്യുന്നവരായിത്തീരുക.
ജീവിതത്തിൽ കഠിനതകൾ വരുമ്പോൾ ഒരുപാട് വേദനകളും വിഷാദവുമുണ്ട്. എന്നാല്‍ അങ്ങനെയൊരു സമയത്ത് ഒറ്റക്കല്ല, കുടുംബമായി കൈകോർത്തുനില്ക്കുക എന്നതിന്റെ ശക്തി അതുല്യമാണ്. സ്നേഹം, ആത്മവിശ്വാസം, ഒത്തുചേരൽ, പ്രാർത്ഥന – ഇവയൊക്കെ ചേർന്നാൽ ആ അവസ്ഥയും കടന്ന് പോകും.
അലി അക്ബർ പി.സി.
www.alifbab.com | Alif Blog
Comments